തിരുവനന്തപുരം: ബിജെപി ബൂത്ത് സെക്രട്ടറിയുടെ കട തീയിട്ട് നശിപ്പിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ് കടയ്ക്ക് തീയിട്ടത്. തിരുവനന്തപുരത്ത് കാച്ചാണിയിലാണ് സംഭവം. ബിജെപി ബൂത്ത് സെക്രട്ടറി അനൂപിന്റെ കടയാണ് ഡിവൈഎഫ്ഐ പ്രവര്ത്തകന് തീയിട്ടത്. ആക്രമണം നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അനീഷ് പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Also : വീണ്ടും കാട്ടാന ആക്രമണം: മധ്യവയസ്കന് കൊല്ലപ്പെട്ടു
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. കടയുടെ മുന്പില് ബിജെപിയുടെ പതാക ഉയര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന് അനൂപ് പോലീസിനോട് പറഞ്ഞു. അടുത്തകാലത്താണ് അനൂപ് ബിജെപിയില്‍ ചേര്‍ന്നത്. കേസിലെ പ്രതിയായ അനീഷ് ചികിത്സയിലായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
അതേസമയം, കാര്യവട്ടം സര്‍വകലാശാല ക്യാമ്പസില്‍ എബിവിപി പ്രവര്‍ത്തകനെ എസ്എഫ്ഐ ഗുണ്ടകള്‍ ആക്രമിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ ആക്രമണ സംഭവം പുറത്തുവരുന്നത്.
Post Your Comments