Latest NewsKeralaNews

വയനാട് നിന്ന് കൂട്ടുകാരിയുടെ മാതാപിതാക്കള്‍ക്കൊപ്പം കാണാതായ പെണ്‍കുട്ടി തൃശൂരില്‍: ഇരുവര്‍ക്കുമെതിരെ കേസ്

വയനാട്: പനമരം പരക്കുനിയില്‍ നിന്നും കാണാതായ എട്ടാംക്ലാസുകാരിയെ തൃശൂരില്‍ നിന്നും പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ അമ്മ തങ്കമ്മ, ഇവരുടെ രണ്ടാം ഭര്‍ത്താവ് വിനോദ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കഴിഞ്ഞ ശനിയാഴ്ച മുതലാണ് പതിനാലുകാരിയെ പനമരത്തുനിന്നും കാണാതായത്. കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് അന്വേഷണം ശക്തമാക്കിയിരുന്നു.

Read Also: കെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂളുകൾ: ആദ്യം പരിശീനങ്ങൾ നടത്തുക ഹെവി വാഹനങ്ങളിൽ

മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ നിന്ന് കുട്ടി തൃശൂരില്‍ ഉണ്ടെന്ന് പൊലീസ് മനസിലാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാലപ്പെട്ടി വളവില്‍ വെച്ച് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മ തങ്കമ്മയും ഇവരുടെ രണ്ടാംഭര്‍ത്താവ് വിനോദും ഉണ്ടായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.

പനമരത്തുനിന്നും വിനോദാണ് കുട്ടിയെ തൃശൂരിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് തങ്കമ്മയ്ക്കും വിനോദിനുമെതിരെ പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ വിനോദിനെ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന പൊലീസ് സംശയത്തെത്തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു.

നാടോടികളായ തങ്കമ്മയും വിനോദും കാണാതായ കുട്ടിയുടെ വീടിനു സമീപത്തെ ബന്ധുവീട്ടില്‍ ഇടക്ക് വന്ന് താമസിക്കാറുണ്ടായിരുന്നു. ഇങ്ങനെയാണ് ഇവര്‍ കുട്ടിയുമായി പരിചയത്തിലായത്. കുട്ടിയെ കൂട്ടിക്കൊണ്ടുപോയത് ഭിക്ഷാടന മാഫിയകള്‍ക്ക് കൈമാറാനാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button