തൃശൂര്‍: കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദര്‍ശിച്ച് സുരേഷ് ഗോപി. പരേതയായ സത്യഭാമയുടെ വീട്ടിലാണ് സുരേഷ് ഗോപി എത്തിയത്. കെ. കരുണാകരന്റെ ഭാര്യ കല്യാണ കുട്ടിയമ്മയുടെ സഹോദരിയാണ് സത്യഭാമ.
Read Also: സഞ്ചാരികൾ ആശ്ചര്യത്തിൽ, വസന്തം ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമാകുന്നു!
ജനങ്ങള്‍ക്കുവേണ്ടി കൂടെ നിന്ന നേതാവാണ് കെ.കരുണാകരനെന്നും കെ കരുണാകരന് ആദരവ് നല്കാന് താന്‍ മുന്‍കൈയെടുക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ‘കെ കരുണാകരന് മഹാനായ നേതാവ്. ആ നേതാവിലൂടെയാണ് ആ പാര്‍ട്ടി വളര്‍ന്നത്. പക്ഷേ പകരം കോണ്‍ഗ്രസ് കരുണാകരന് എന്തു നല്കി എന്നത് കോണ്‍ഗ്രസ് പരിശോധിക്കണം’ – സുരേഷ് ഗോപി പറഞ്ഞു.
കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതിയിലെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും കുടുംബത്തോട് വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ കലാമണ്ഡലം ഗോപിയെ കാണുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പ്രതികരിച്ചു. രാഷ്ട്രീയത്തിലേക്ക് വരുന്നതിനു മുന്‍പെ കലാമണ്ഡലം ഗോപിയെ കണ്ടിരുന്നുവെന്നും അതുകൊണ്ടുതന്നെ താന്‍ വോട്ട് ചോദിച്ചവരുമ്പോള് അതില്‍ രാഷ്ട്രീയം മാത്രം കാണേണ്ടതില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
Post Your Comments