ലക്‌നൗ: ജയിലില്‍ നിന്ന് കൊലക്കേസ് പ്രതിയുടെ ലൈവ് വീഡിയോ. ഉത്തര്‍പ്രദേശിലെ ബരേലി സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ആസിഫ് ഖാന്‍ എന്ന പ്രതിയാണ് സമൂഹ മാധ്യമത്തിലൂടെ ലൈവായി വീഡിയോ സ്ട്രീം ചെയ്തത്.
Read Also: സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
കഴിഞ്ഞ ദിവസങ്ങളിലാണ് ആസിഫ് ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ‘ഞാന്‍ സ്വര്‍ഗത്തിലാണ്, ജീവിതം ആസ്വദിക്കുകയാണ്’ എന്ന് പറയുന്ന രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വൈറലായത്. സുഹൃത്തുക്കള്‍ക്കായി ചെയ്ത വീഡിയോയില്‍ താന്‍ ഉടന്‍ തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങുമെന്നും ഇയാള്‍ പറയുന്നുണ്ട്.
വീഡിയോ വൈറലായതോടെ ബരേലി എസ്പി രാഹുല്‍ ഭാട്ടി അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇയാള്‍ ജയിലില്‍ നിന്ന് ലൈവ് സ്ട്രീം ചെയ്യുന്നതിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ബരേലി സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി ജയിലറെ ലക്നൗവിലെ ജയില്‍ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. മൂന്ന് ജയില്‍ വാര്‍ഡന്മാരെ സസ്പെന്‍ഡ് ചെയ്തു.
ഷാജഹാന്‍പൂരിലെ സദര്‍ ബസാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2019 ഡിസംബര്‍ രണ്ടിന് പിഡബ്ല്യുഡി കരാറുകാരന്‍ രാകേഷ് യാദവിനെ (34) പട്ടാപ്പകല്‍ വെടിവച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആസിഫ് ഖാനെ ജയിലിലടച്ചിരുന്നത്. സംഭവത്തില്‍ ഇയാളുടെ കൂട്ടാളിയായ രാഹുല്‍ ചൗധരിയും ബരേലി സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയില്‍ കഴിയുകയാണ്.
Post Your Comments