Latest NewsNewsIndia

സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

തലയ്ക്കു 36 ലക്ഷം രൂപ സര്‍ക്കാര്‍ വിലയിട്ട മാവോയിസ്റ്റ് നേതാക്കളാണ് കൊല്ലപ്പെട്ടത്

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തലയ്ക്കു 36 ലക്ഷം രൂപ സര്‍ക്കാര്‍ വിലയിട്ട മാവോയിസ്റ്റ് നേതാക്കളാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയോടെയാണ് പൊലീസ്, സിആര്‍പിഎഫ് സംഘവുമായി മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടിയത്.

Read Also: അനുവിന്റെ കൊലയാളി മുജീബ് റഹ്മാന്‍ കവര്‍ച്ചയ്ക്ക് തുടക്കമിട്ടത് ചെറുപ്പത്തില്‍ സൈക്കിള്‍ മോഷ്ടിച്ച്

തെലങ്കാനയില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു മാവോയിസ്റ്റുകള്‍. ഇവരില്‍ നിന്ന് ലഘുലേഖകളും തോക്കുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് സേനാ വിഭാഗങ്ങള്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button