KeralaLatest NewsNews

സ്വകാര്യബസ് മറിഞ്ഞ് അപകടം: ഡ്രൈവർ മരിച്ചു, 20 പേർക്ക് പരിക്ക്

കാസർഗോഡ്: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ചാലിങ്കാലിലാണ് സംഭവം. അപകടത്തിൽ ബസ് ഡ്രൈവർ മരിച്ചു. കാസർഗോഡ് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ചേതൻ കുമാറിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read Also: വർക്കലയിൽ ഗർഭിണിയായ 19 കാരി തൂങ്ങി മരിച്ച നിലയിൽ, ഭർത്താവിന്റെ വിശദീകരണം ഇങ്ങനെ

മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പ്രവശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ല. അപകടം നടന്നയുടൻ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ദേശീയപാതയിലാണ് അപകടം നടന്നത്. ഇതേ തുടർന്ന് ഈ ഭാഗത്ത് ഗതാഗത തടസം നേരിട്ടു. ബസിലുണ്ടായിരുന്ന എല്ലാവരെയും ഇവിടെ നിന്ന് മാറ്റിയ ശേഷം ഫയർഫോഴ്സ് എത്തിച്ച ക്രെയിൻ ഉപയോഗിച്ച് ബസ് റോഡരികിലേക്ക് മാറ്റിയിട്ടു.

Read Also: റോഡ് ഷോയ്ക്കിടെ നോമ്പു തുറക്കാനുള്ള വാങ്ക് വിളിച്ചു, കേച്ചേരി പള്ളിക്ക് മുന്നിൽ റാലി നിർത്തിവെച്ച് സുരേഷ് ​ഗോപി

shortlink

Related Articles

Post Your Comments

Related Articles


Back to top button