Latest NewsKerala

വർക്കലയിൽ ഗർഭിണിയായ 19 കാരി തൂങ്ങി മരിച്ച നിലയിൽ, ഭർത്താവിന്റെ വിശദീകരണം ഇങ്ങനെ

തിരുവനന്തപുരം: വര്‍ക്കലയില്‍ ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല മണമ്പൂരിലാണ് 19 കാരിയായ ലക്ഷ്മിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബി എ അവസാന വർഷ വിദ്യാർത്ഥി ആയിരുന്നു ലക്ഷ്മി. തുടർ വിദ്യാഭാസവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരണുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് സംഭവം. വാടകക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമായിരിക്കും ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക.

11 മാസം മുൻപായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം നടന്നത്. ഗർഭിണി ആയതിനാൽ പഠിക്കാൻ പോകുന്നത് ഭർത്താവ് വിലക്കിയതായും ലക്ഷ്മി അബോർഷൻ  അവശ്യപ്പെട്ടത് വീട്ടുകാർ സമ്മതിച്ചില്ലെന്നും പറയപ്പെടുന്നു. ഇതാവാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ കടയ്ക്കാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button