കണ്ണൂർ: കണ്ണൂർ കേളകത്ത് ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം. അടയ്ക്കാത്തോട് പ്രദേശത്താണ് കടുവ ഇറങ്ങിയത്. കരിയംകാപ്പ് വീട്ടുപറമ്പിൽ ഇന്നലെ ഉച്ചയോടെയാണ് കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന് പ്രദേശവാസികൾ കടുവയുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു. ഇതോടെ, പ്രദേശത്ത് കടുവ ഇറങ്ങിയിട്ടുണ്ടെന്ന് വനം വകുപ്പ് ഔദ്യോഗിക സ്ഥിരീകരണം നടത്തി. അടയ്ക്കാത്തോട് ടൗണിലും ആറാം വാർഡിലും ഇന്ന് വൈകിട്ട് 4 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് ടാപ്പിംഗ് കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന പ്രദേശവാസിയാണ് റോഡരികിന് സമീപം കടുവയെ കാണുന്നത്. തുടർന്ന് അടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് കടുവ നടന്ന് നീങ്ങുകയായിരുന്നു. ഈ സമയത്ത് തന്നെ സ്കൂൾ വിട്ടുവരുന്ന 4 വിദ്യാർത്ഥികളും കടുവയെ കണ്ടു. കടുവയെ പിടികൂടാൻ വാളുമുക്കിലെ ഹമീദ് റാവത്തർ കോളനിയിൽ കൂട് സ്ഥാപിച്ചിരിക്കുകയാണ്. അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
Post Your Comments