
കോഴിക്കോട്: പുഴയരികിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. സോണിയ എന്ന വനവാസി യുവതിയുടേതാണ് പുഴയ്ക്ക് സമീപം കണ്ടെത്തിയ മൃതദേഹം. നാദാപുരം വിലങ്ങാട് ആണ് സംഭവം. മൃതദേഹത്തിൽ പരിക്കുകളുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
പുഴയിലെ പാറക്കെട്ടിനടിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Post Your Comments