ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ മഹോത്സവം ആരംഭിക്കുകയാണെന്നും തുടര്‍ച്ചയായി മൂന്നാം തവണയും രാജ്യത്തെ ജനങ്ങള്‍ എന്‍ഡിഎ സര്‍ക്കാരിനെ തിരഞ്ഞെടുക്കുമെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Also: ബെംഗളൂരുവില്‍ ഹോട്ടലില്‍ യുവതി കൊല്ലപ്പെട്ട സംഭവം: രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
‘ജനാധിപത്യത്തിന്റെ ഏറ്റവും വലിയ മഹോത്സവം ആരംഭിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിയും എന്‍ഡിഎയും പൂര്‍ണ സജ്ജമാണ്. നല്ല ഭരണത്തിന്റെയും പൊതുസേവനത്തിന്റെയും ട്രാക്ക് റെക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങുകയാണ്. 140 കോടി കുടുംബാംഗങ്ങളുടെയും 96 കോടിയിലധികം വോട്ടര്‍മാരുടെയും പൂര്‍ണ പിന്തുണയും അനുഗ്രഹവും തുടര്‍ച്ചയായി മൂന്നാം തവണയും ഞങ്ങള്‍ക്ക് ലഭിക്കുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്’- പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ഏപ്രില്‍ 19-നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്നത്. ഏഴ് ഘട്ടങ്ങളായാണ് പോളിംഗ് നടക്കുക. ജൂണ്‍ ഒന്നിന് അവസാന ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകും. ജൂണ്‍ 4-നാണ് ഫലപ്രഖ്യാപനം. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ വോട്ടെടുപ്പ്. ഏപ്രില്‍ 26-ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കും. മൂന്നാം ഘട്ട വോട്ടെടുപ്പ് മെയ് 7, നാലാം ഘട്ടം മെയ് 13, അഞ്ചാം ഘട്ടം മെയ് 20, ആറാം ഘട്ടം മെയ് 25, ഏഴാം ഘട്ടം ജൂണ്‍ 1 എന്നിങ്ങനെയാണ്.
Post Your Comments