Latest NewsNewsIndia

ബെംഗളൂരുവില്‍ ഹോട്ടലില്‍ യുവതി കൊല്ലപ്പെട്ട സംഭവം: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ബെംഗളൂരു: ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിനിയെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അസം സ്വദേശികളും ഹോട്ടലിലെ ജീവനക്കാരുമായ അമൃത്, റോബര്‍ട്ട് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Read Also: വിദേശികൾക്ക് തിരിച്ചടി! കുടിയേറ്റ നയങ്ങളിൽ പുതിയ മാറ്റങ്ങളുമായി യുകെ ഭരണകൂടം

പണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് പ്രതികള്‍ യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മോഷണശ്രമത്തിനിടെ പ്രതികള്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ യുവതിയുടെ മൊബൈല്‍ ഫോണും പണവും തട്ടിയെടുത്തതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് 37-കാരിയായ ഉസ്‌ബെകിസ്ഥാന്‍ സ്വദേശിനിയെ ബെംഗളുരുവിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് അഞ്ചിന് സെറീന്‍ നഗരത്തിലെത്തിയ യുവതി ശേഷാദ്രിപുരം ഏരിയയിലാണ് താമസിച്ചിരുന്നത്. പുലര്‍ച്ചെ ഹോട്ടല്‍ അധികൃതരാണ് മൃതദേഹം കണ്ടെത്തിയത്. യുവതി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button