ചെന്നൈ: കോയമ്പത്തൂരില്‍ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നൽകി ഹൈക്കോടതി.കേസ് പരിഗണിച്ച ജഡ്ജി ആനന്ദ് വെങ്കിടേഷ് പോലീസിൻ്റെ വാദം അംഗീകരിക്കാതെ പ്രധാനമന്ത്രി മോദിയുടെ റാലിക്ക് അനുമതി നൽകാൻ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് സുരക്ഷ നൽകണമെന്ന് മദ്രാസ് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്കി.പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ സേനയും പോലീസ് വകുപ്പും ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്റിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. കോയമ്പത്തൂര്‍ ടൗണില്‍ നാലു കിലോമീറ്റര്‍ ദൂരത്തിലായി റോഡ്ഷോ നടത്തുന്നതിനാണ് പൊലീസില്‍നിന്ന് ബിജെപി അനുമതി തേടിയത്. 1998ൽ ബോംബ് സ്ഫോടനം നടന്ന ആർ.എസ്.പുരം ആണ് റോഡ്ഷോ സമാപനത്തിന് തീരുമാനിച്ചിരുന്നത്.
പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത മോദി തുടര്‍ന്ന് ഹൈദരാബാദിലേക്കാണ് തിരിച്ചത്. ഹൈദരാബാദിലും തെലങ്കാനയിലുമായി റോഡ് ഷോ, റാലി എന്നിങ്ങനെയുള്ള പരിപാടികളില്‍ പങ്കെടുത്ത ശേഷം തമിഴ്നാട്ടിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്.
Post Your Comments