
മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചൻ ആശുപത്രിയിലെന്ന് റിപ്പോർട്ട്. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിതാഭ് ബച്ചന്റെ കാലിൽ ക്ലോട്ട് സംഭവിച്ചെന്നാണ് വിവരം.
Read Also: സംസ്ഥാനത്ത് വന്‍ക്രമക്കേട് കണ്ടെത്തിയത് 12 സഹകരണ ബാങ്കുകളില്‍, പേരുകള്‍ ഹൈക്കോടതിയില്‍ അറിയിച്ച് ഇഡി
ഇവിടെ ആൻജിയോപ്ലാസ്റ്റി ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്. താരമിപ്പോൾ വിശ്രമത്തിലാണ്. എന്നാൽ, അമിതാഭ് ബച്ചന്റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. താരം എത്രയും വേഗം സുഖപ്പെടണമെന്ന പ്രാർത്ഥനയിലാണ് ആരാധകർ.
Post Your Comments