News

10 വയസുകാരനെ പീഡിപ്പിച്ച ശേഷം കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി, 17 കാരന്‍ അറസ്റ്റില്‍: നാടിനെ നടുക്കി സംഭവം

ചെന്നൈ: 10 വയസുകാരനെ പതിനേഴുകാരന്‍ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ മാമ്പഴം തരാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: കോളേജിൽ പാടുന്നതിനിടെ പ്രിൻസിപ്പാൾ മൈക്ക് പിടിച്ചുവാങ്ങി, നടപടിയിൽ പ്രതിഷേധിച്ച് വേദി വിട്ട് ജാസി ഗിഫ്റ്റ്

ധര്‍മ്മപുരി ജില്ലയിലാണ് സംഭവം. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ബുധനാഴ്ച ഉച്ചയോടെ കാണാതാവുകയായിരുന്നു. പിന്നാലെ മാതാപിതാക്കള്‍ തെരഞ്ഞിറങ്ങി. മകന്‍ 17കാരനൊപ്പം പോയ വിവരം ഗ്രാമവാസികളില്‍ നിന്ന് അറിഞ്ഞ കുടുംബം പൊലീസിനെ സമീപിച്ചു.

സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി പോയത് പതിനേഴുകാരനൊപ്പമാണെന്ന് സ്ഥിരീകരിച്ചു. പതിനേഴുകാരന്‍ ഇരയ്ക്കൊപ്പം വയലിലേക്ക് പോകുന്നതും പിന്നീട് ഒറ്റയ്ക്ക് മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലില്‍ കുട്ടിയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയെ താന്‍ ലൈംഗികമായി പീഡിപ്പിച്ചു. വിവരം മറ്റുള്ളവരോട് പറയുമെന്ന് ഭയന്നാണ് കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതെന്നും പ്രതി പറഞ്ഞു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും സ്ഥലത്തെത്തി കിണര്‍ പരിശോധിച്ചു. നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button