വെന്തുരുകുന്ന കേരളത്തിന് ആശ്വാസ വാർത്തയുമായി കാലാവസ്ഥാ വകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്തെ 8 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തലസ്ഥാനമടക്കമുള്ള 8 ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത ചൂടിൽ വലയുന്ന കേരളത്തിന് ഇപ്പോൾ ലഭിക്കുന്ന മഴ നേരിയ ആശ്വാസം നൽകിയേക്കുമെന്നാണ് വിലയിരുത്തൽ. മഴയ്ക്ക് പുറമേ, കേരള, തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാല അനുഭവപ്പെട്ടേക്കും. ഇന്ന് രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 0.5 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്.
Also Read: കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത് കോടികൾ, കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫാർമസി അടച്ചു
Post Your Comments