ന്യൂഡൽഹി: വാർത്തകൾ ലോകത്തെ അറിയിക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിട്ട് പ്രസാർ ഭാരതി. ഷെയർഡ് ഓഡിയോ-വിഷ്വൽ എന്ന പുതിയ പ്ലാറ്റ്ഫോമിനാണ് പ്രസാർ ഭാരതി രൂപം നൽകിയിരിക്കുന്നത്. വാർത്താ സ്ഥാപനങ്ങളായ പത്രങ്ങൾ, മാഗസിനുകൾ, വാർത്താ ചാനലുകൾ, ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് എന്നിവർക്ക് ഈ പ്ലാറ്റ്ഫോം വഴി വാർത്തകൾ പങ്കിടാൻ സാധിക്കുന്നതാണ്. പ്രസാർ ഭാരതിയുടെ 500 റിപ്പോർട്ടർമാരുടെയും, സ്ട്രിംഗർമാരുടെയും ശൃംഖലയാകും വിവിധ ഫോർമാറ്റുകളിൽ വാർത്തകൾ പങ്കിടുക.
വാർത്താ പ്രാധാന്യമുള്ള ഓഡിയോ, വീഡിയോ, ടെക്സ്റ്റ്, ഫോട്ടോകൾ തുടങ്ങിയവർ ഇതിലൂടെ ലഭ്യമാകുന്നതാണ്. രജിസ്റ്റർ ചെയ്ത് സ്ഥാപനങ്ങൾക്ക് ആദ്യത്തെ ഒരു വർഷം സേവനങ്ങൾ സൗജന്യമായി ഉപയോഗിക്കാൻ കഴിയുമെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. ഷെയർഡ് ഓഡിയോ-വിഷ്വൽ പ്ലാറ്റ്ഫോമിൽ വാർത്താ സ്ഥാപനങ്ങൾക്ക് സ്വന്തം ലോഗോ ഉപയോഗിച്ച് ഉള്ളടക്കങ്ങൾ പങ്കുവയ്ക്കുന്നതാണ്.
Also Read: കലോത്സവ കോഴ ആരോപണം: ആത്മഹത്യ ചെയ്ത പി എൻ ഷാജിയുടെ പോസ്റ്റുമോർട്ടം ഇന്ന്
യൂട്യൂബിലോ മറ്റൊരു സോഷ്യൽ മീഡിയ വെബ്സൈറ്റിലോ ഉള്ള ഒരു പത്രപ്രവർത്തകൻ പ്രസാർ ഭാരതിയുടെ ഫീഡ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇൻഫർമേഷൻ ടെക്നോളജിക്ക് കീഴിൽ MIB നിയമം 2021 പ്രകാരം ആദ്യം അവരുടെ വിവരങ്ങൾ നൽകണം. രജിസ്റ്റർ ചെയ്യാത്ത ഒരു പത്രപ്രവർത്തകൻ പ്രസാർ ഭാരതിയുടെ ഉള്ളടക്കം ഉപയോഗിക്കുന്നുവെങ്കിൽ പകർപ്പ് അവകാശം സംബന്ധിച്ച നോട്ടീസ് ലഭിക്കും.
Post Your Comments