Latest NewsNewsIndia

ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കാൻ എൻഐഎ, പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന്

ന്യൂഡൽഹിയിലെ ആസ്ഥാനം കഴിഞ്ഞാൽ രാജ്യത്ത് എൻഐഎ സ്വന്തമായി നിർമ്മിക്കുന്ന രണ്ടാമത്തെ ഓഫീസാണ് കൊച്ചിയിലേത്

എറണാകുളം: നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻഐഎ) പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വൈകിട്ട് 5 മണിക്ക് ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിക്കുക. കളമശ്ശേരി എച്ച്എംടി എസ്റ്റേറ്റിൽ മൂന്ന് ഏക്കറിലായാണ് ഓഫീസ് വ്യാപിച്ചുകിടക്കുന്നത്. പുതിയ ഓഫീസ് സജ്ജമാകുന്നതോടെ, എൻഐഎയുടെ ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതാണ്. ഇൻവെസ്റ്റിഗേഷൻ, ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എന്നിവ ഏകോപിപ്പിച്ച് കൊണ്ടാണ് പുതിയ ഓഫീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ന്യൂഡൽഹിയിലെ ആസ്ഥാനം കഴിഞ്ഞാൽ രാജ്യത്ത് എൻഐഎ സ്വന്തമായി നിർമ്മിക്കുന്ന രണ്ടാമത്തെ ഓഫീസാണ് കൊച്ചിയിലേത്. നിലവിൽ, ഗിരിനഗറിലാണ് എൻഐഎയുടെ താൽക്കാലിക ഓഫീസ് പ്രവർത്തിക്കുന്നത്. 2020 ഫെബ്രുവരിയിലാണ് പുതിയ ഓഫീസിന് തറക്കല്ലിട്ടത്. മൂന്നേക്കർ സ്ഥലത്ത് പ്രധാന ഓഫീസിന് പുറമേ, ബാരക്കുകൾ, കമ്മ്യൂണിറ്റി ഹാൾ, ഭവനസമുച്ചയം, ഫോറൻസിക് ലാബോറട്ടറി തുടങ്ങിയ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

Also Read: വാർത്തകൾ ലോകത്തെ അറിയിക്കാൻ പ്രത്യേക പ്ലാറ്റ്ഫോം, പുതിയ പദ്ധതിക്ക് തുടക്കമിട്ട് പ്രസാർ ഭാരതി

shortlink

Related Articles

Post Your Comments

Related Articles


Back to top button