
ന്യൂഡൽഹി: യുഎസ് പൗരനെ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിl കണ്ടെത്തി. ഐടി സ്ഥാപനത്തിലെ അന്വേഷണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മാർക്ക് വില്യംസിനെയാണ് 5 സ്റ്റാർ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിസിനസ് സംബന്ധമായ ആവശ്യത്തിനായി ഒരു കൂടിക്കാഴ്ച നടത്താൻ വേണ്ടി മാർച്ച് 9 ന് മുംബൈയിൽ എത്തിയതായിരുന്നു അദ്ദേഹം. മാർച്ച് 14 ന് മടങ്ങാൻ പദ്ധതിയിട്ടിരുന്നു. ഇതിനിടെയാണ് ദുരന്തം.
അന്ധേരിയിലെ (കിഴക്ക്) സഹറിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലാണ് ചേതനയറ്റ മൃതദേഹം കണ്ടെത്തിയത്. മുംബൈ സഹാർ പോലീസ് അപകട മരണ റിപ്പോർട്ട് (എഡിആർ) രജിസ്റ്റർ ചെയ്യുകയും അതേകുറിച്ച് യുഎസ് കോൺസുലേറ്റിനെ അറിയിക്കുകയും വിഷയത്തിൽ അന്വേഷണം തുടരുകയും ചെയ്തു. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ വിദേശ പൗരൻ ‘സ്വാഭാവിക കാരണങ്ങളാൽ’ മരിച്ചതായി സൂചന ലഭിച്ചതായി അധികൃതർ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. വിവരമറിഞ്ഞ് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഏറ്റുവാങ്ങി പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അധികൃതർ സജീവമായി അന്വേഷണം നടത്തിവരികയാണ്.
Post Your Comments