KeralaLatest NewsNews

ഇനിയും ആരും വേദനിപ്പിക്കാൻ നോക്കേണ്ട: കോൺഗ്രസിൽ നിന്ന് അനുഭവിച്ച അപമാനം ഇനി സഹിക്കേണ്ട കാര്യമില്ലെന്ന് പത്മജ വേണുഗോപാൽ

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് അനുഭവിച്ച അപമാനം ഇനി സഹിക്കേണ്ട കാര്യമില്ലെന്ന് പത്മജ വേണുഗോപാൽ. തന്നെ ഇനിയും ആരും വേദനിപ്പിക്കാൻ നോക്കേണ്ടെന്നും പത്മജ പറഞ്ഞു. തന്നെ വേദനിപ്പിച്ചത് അച്ഛൻ വളർത്തിയ ആളുകൾ ആണ്. അച്ഛന്റെ അവസാന കാലത്തു എത്ര മാത്രം ഒറ്റപ്പെടലും വിഷമവും സഹിച്ചത് എന്ന് കണ്ട ആളാണ് താനെന്നും പത്മജ ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പത്മജയുടെ പരാമർശം.

തന്റെ അച്ഛൻ മരിച്ചിട്ടു 14 കൊല്ലമാകുന്നു. സർക്കാർ തന്ന സ്ഥലത്തു ഒരു കല്ല് വെക്കാൻ പോലും പാർട്ടി തയ്യാറായില്ല. അവിടെ തൽക്കാലം ഒന്നും ചെയ്യണ്ട എന്നായിരുന്നു ഒരു മുതിർന്ന നേതാവ് പറഞ്ഞത്. ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും നിലപാടിനൊപ്പം ദേശീയത ഉയർത്തിപ്പിടിക്കുന്ന ഒരു പക്ഷത്താണ് താൻ നിലകൊള്ളുന്നത്. തന്റെ നിലപാടുകളെ പിൻതുണച്ചവർക്കും വിമർശിച്ചവർക്കും പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും പത്മജ വ്യക്തമാക്കി.

തന്റെ വിഷമങ്ങൾ ഞാൻ പറയുമ്പോൾ അത് കേൾക്കാൻ തയ്യാറാവാത്തത്തവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല. കുറ്റം പറഞ്ഞാലും ഇപ്പോൾ അത് പ്രശ്നമായി ഞാൻ കാണുന്നുമില്ല. തന്റെ ചേട്ടൻ കുറ്റം പറയുമ്പോൾ അത് തന്റെ രക്തമാണെന്ന് തനിക്കറിയാം. പറഞ്ഞോട്ടെ. പക്ഷേ അദ്ദേഹം ഇതിനു മുന്നേ രണ്ടു മൂന്നു പാർട്ടികളിൽ പ്രസിഡന്റായി പ്രവർത്തിച്ചപ്പോൾ അതൊന്നും വിമർശിക്കാൻ താൻ മുതിർന്നിരുന്നില്ല പാർട്ടിയിൽ നിന്ന് ഏറ്റ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തിൽ തനിക്ക് ഒരു തീരുമാനമെടുക്കാൻ പാടില്ലേ. അതോ ഒരു സ്ത്രീ എന്ന നിലയിൽ അതിന് അവകാശമില്ലന്നാണോ. തന്നെ നന്നായി അറിയുന്ന ആളുകൾ തന്നെ ഒന്നും പറയുന്നില്ല എന്നത് താൻ ശ്രദ്ധിച്ചു. സംസ്‌കാര ശൂന്യമായി പ്രതികരിക്കുന്നതിനെതിരെ താൻ പ്രതികരിക്കില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button