Latest NewsKeralaNews

‘പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരും’: കെ സുരേന്ദ്രന്‍

പത്തനംതിട്ട: പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. നാളെ തിരുവനന്തപുരത്ത് ഇവര്‍ പാര്‍ട്ടിയില്‍ ചേരും. വരും ദിവസങ്ങളില്‍ ഇടത് മുന്നണികളില്‍ നിന്നും കൂടുതല്‍ പേര്‍ ബിജെപിയില്‍ എത്തുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

Read Also: രേഖകളില്ലാതെ ഇന്ത്യയിൽ താമസിച്ചത് നാല് വർഷം, എട്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ

കെ ഫോണ്‍, കെ റെയില്‍ അത് പോലെയാണ് കെ റൈസെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഒന്നും കിട്ടാന്‍ പോകുന്നില്ല. എസ്എഫ്‌ഐഒ അന്വേഷണം ഹൈക്കോടതിയിലെ തിരിച്ചടി വഴി പിണറായിയും കുടുംബവും കൂടുതല്‍ പ്രതിസന്ധിയിലായിയെന്നും അദ്ദേഹം വിമര്‍ശിച്ചു. എസ്എഫ്‌ഐഒ അന്വേഷണത്തില്‍ നിന്ന് രക്ഷപെടാനുള്ള നീക്കത്തിനാണ് തിരിച്ചടി ഉണ്ടായത്. എന്തിനാണ് മാസപ്പടി വാങ്ങിയത് എന്ന കാര്യത്തില്‍ ഇനി എങ്കിലും മുഖ്യമന്ത്രി സത്യം തുറന്ന് പറയണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഇതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സിഎഎയുമായി ഇറങ്ങുന്നതെന്നും വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button