Latest NewsKeralaNews

കേരളത്തിന്റെ സ്വന്തം കെ-റൈസ് ഇന്ന് മുതൽ വിപണിയിൽ, ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

കേന്ദ്രസർക്കാറിന്റെ ഭാരത് റൈസിന് ബദലായാണ് സംസ്ഥാന സർക്കാർ കെ-റൈസ് വിപണിയിൽ എത്തിക്കുന്നത്

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം കെ-റൈസ് ഇന്ന് മുതൽ വിപണിയിൽ എത്തും. കെ-റൈസ് വിൽപ്പനയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ചാണ് ഉദ്ഘാടനം നിർവഹിക്കുക. കേന്ദ്രസർക്കാറിന്റെ ഭാരത് റൈസിന് ബദലായാണ് സംസ്ഥാന സർക്കാർ കെ-റൈസ് വിപണിയിൽ എത്തിക്കുന്നത്.

ശബരി കെ-റൈസ് (ജയ അരി) കിലോയ്ക്ക് 29 രൂപയ്ക്കും മട്ട, കുറുവ ഇനങ്ങളിലെ അരി കിലോയ്ക്ക് 30 രൂപ നിരക്കിലും വിതരണം ചെയ്യും. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക. സപ്ലൈകോ വഴി സബ്സിഡിയായി ലഭിച്ചിരുന്ന 10 കിലോ അരിയിൽ 5 കിലോയാണ് പ്രത്യേക സഞ്ചിയിലാക്കിയ ശേഷം കെ-റൈസ് എന്ന ലേബലിൽ വിപണത്തിന് എത്തുന്നത്. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖാന്തരം കെ-റൈസ് എന്ന ബ്രാൻഡിൽ അരി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

Also Read: നിങ്ങൾ ബിജെപി വിടൂ, ഞങ്ങൾ മന്ത്രിയാക്കാം, നിതിൻ ഗഡ്കരിയെ മഹാവികാസ് അഘാദി സഖ്യത്തിലേക്ക് ക്ഷണിച്ച് ഉദ്ധവ് താക്കറെ

shortlink

Related Articles

Post Your Comments

Related Articles


Back to top button