മാസപ്പിറവി കണ്ടതോടെ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം: കേരളത്തില്‍ നാളെ റംസാന്‍ വ്രതാരംഭം

 

കോഴിക്കോട്: മാസപ്പിറവി കണ്ടതോടെ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം. അന്നപാനീയങ്ങള്‍ മാത്രമല്ല, ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് ഒരു മാസക്കാലം ഇനി പ്രാര്‍ഥനാനിരതമാവും, വിശ്വാസിയുടെ ജീവിതം.

Read Also: കോഴിക്കോട് രാത്രിയില്‍ എത്തുന്ന വനിതകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ മിതമായ നിരക്കില്‍ ഷീ ലോഡ്ജും വനിതാ ഹോസ്റ്റലും

ഓരോവീടും വിശ്വാസികളുടെ മനസ്സും ഇനി ഖുര്‍ആന്‍ പാരായണത്തിന്റെ, പ്രാര്‍ഥനയുടെ, വിശുദ്ധിയാല്‍ നിറയും. ചൊവ്വാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ബുഖാരി, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.

 

Share
Leave a Comment