പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു. മാര്‍ച്ച് 15നാണ് മോദി കേരളത്തിലെത്തുന്നത്. പാലക്കാട് നടക്കുന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രി പങ്കെടുക്കുക. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മോദി ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്.
Read Also: വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം: സുരക്ഷാ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും, റിപ്പോർട്ട് നാളെ കൈമാറും
ഫെബ്രുവരി 27നാണ് മോദി അവസാനമായി കേരളത്തില്‍ എത്തിയത്. ആഴ്ചകള്‍ക്കകമാണ് പ്രധാനമന്ത്രി വീണ്ടും സംസ്ഥാനത്തെത്തുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായി വിലയിരുത്തപ്പെടുന്ന തിരുവനന്തപുരത്തും തൃശൂരിലുമായിരുന്നു മോദിയുടെ അവസാന രണ്ട് സന്ദര്‍ശനങ്ങള്‍. കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ കേരളപദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി തിരുവനന്തപുരത്ത് എത്തിയത്.
തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായും മോദി കേരളത്തില്‍ വന്നിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷമായിരുന്നു മോദി ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുത്തത്. അതിന് മുമ്പ് കൊച്ചിയിലെത്തിയ നരേന്ദ്ര മോദി റോഡ് ഷോ നടത്തുകയും വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.
Post Your Comments