കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 4500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്കായാണ് തുക
വിനിയോഗിക്കുക. ഇതോടെ, പശ്ചിമ ബംഗാളിലെ റോഡ്, റെയിൽ ഗതാഗത സംവിധാനങ്ങൾ ഉടൻ മുഖം മിനുക്കുന്നതാണ്. നിലവിൽ, പശ്ചിമ ബംഗാളിലെയും സമീപപ്രദേശങ്ങളിലും റെയിൽവേ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ ‘വികസിത് ഭാരത് വികസിത് പശ്ചിമ ബംഗാൾ’ എന്ന പദ്ധതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്. കൂടാതെ, സിലിഗുരിക്കും രാധികാപൂരിനും ഇടയിലെ പുതിയ പാസഞ്ചർ ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
Also Read: ജീവിത തടസ്സങ്ങളകറ്റാൻ വിരാലിമലയിലെ ആറുമുഖ സ്വാമി
വടക്ക്, തെക്ക് മേഖലകളിലെ ദിനാജ്പൂര്‍-കൂച്ച്ബിഹാര്‍ ജാല്‍പായ്ഗുരി എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കുന്ന വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ഏകലാഖി – ബാലൂര്‍ഘട്ട്, റാണിനഗര്‍ ജല്‍പായ്ഗുരി – ഹല്‍ദിബാരി, സിലിഗുരി – അലുബാരി സെക്ഷനുകളുടെ വികസനത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.
Post Your Comments