തിരുവനന്തപുരം: പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയുടെ തെളിവെടുപ്പ് നടത്തി. ഹസൻകുട്ടിയെ ആലുവയിൽ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് പ്രതി ഉപയോഗിച്ച മുണ്ട് കണ്ടെത്തി. ഹസൻ ജോലി ചെയ്ത ഹോട്ടലിൽ നിന്നാണ് മുണ്ട് കണ്ടെത്തിയത്. ഈ മുണ്ട് തലയിലൂടെ ഇട്ട് ഹസൻ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു.
മറ്റൊരു പോക്സോ കേസിൽ ഹാജരായ അഭിഭാഷകന് പണം നൽകാനാണ് ആലുവയിൽ നിന്നും വർക്കലയിലേക്ക് ട്രെയിൻ കയറിയതെന്നും ഉറങ്ങിയത് കൊണ്ടാണ് പേട്ടയിൽ ഇറങ്ങിയതെന്നുമാണ് ഹസ്സൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
Post Your Comments