തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത വർദ്ധിപ്പിച്ചു. ഇത്തവണ 9 ശതമാനമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. സർവീസ് പെൻഷൻകാർക്കും ഇതേ നിരക്കിൽ ക്ഷാമാശ്വാസം ലഭിക്കുന്നതാണ്. അതേസമയം, കോളേജ് അധ്യാപകർ, എൻജിനീയറിംഗ് കോളേജ്, മെഡിക്കൽ കോളേജ് തുടങ്ങിയവയിലെ അധ്യാപകർ എന്നിവരുടെ ക്ഷാമബത്ത 17 ശതമാനത്തിൽ നിന്നും 30 ശതമാനമാക്കി ഉയർത്തി.
ജൂഡീഷ്യല്‍ ഓഫിസര്‍മാരുടെ ക്ഷാമബത്ത 38 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി വർദ്ധിപ്പിച്ചു. വിരമിച്ച ഓഫിസര്‍മാരുടെ ക്ഷാമാശ്വാസ നിരക്കും 46 ശതമാനമാക്കിയിട്ടുണ്ട്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉള്‍പ്പെടെ ആള് ഇന്ത്യ സര്‍വീസ് ഓഫിസര്‍മാര്‍ക്ക് ക്ഷാമബത്ത 46 ശതമാനമാകും. നിലവില്‍, 42 ശതമാനമാണ്. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ (ഡിയര്‍നെസ്സ് അലവന്‍സ്) 4 ശതമാനം വർദ്ധിപ്പിച്ചിരുന്നു. 2024 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡിഎ വര്‍ദ്ധനവ് നിലവില്‍ വരുക.
Also Read: രജനികാന്തിന്റെ റോള്‍ സിനിമ പരാജയപ്പെടാന്‍ കാരണമായി: ഐശ്വര്യ രജനികാന്ത്
Post Your Comments