സർക്കാർ ജീവനക്കാർക്ക് പ്രതീക്ഷ നൽകി ക്ഷാമബത്ത (ഡിഎ) വർദ്ധനവ് ജൂലൈ മാസം പ്രഖ്യാപിക്കും. കഴിഞ്ഞ ഡിഎ വർദ്ധനവ് ജനുവരി മാസമാണ് പ്രഖ്യാപിച്ചത്. സർക്കാർ ജീവനക്കാരുടെ ഡിഎ രണ്ട് തവണയാണ് പരിഷ്കരിക്കുന്നത്. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഒന്നര വർഷത്തോളം ഡിഎ വർദ്ധിപ്പിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
കഴിഞ്ഞ വർഷം ജൂലൈയിലാണ് ഡിഎ പരിഷ്കരണം പുനരാരംഭിച്ചത്. എല്ലാ വർഷവും മാർച്ച്, സെപ്തംബർ മാസങ്ങളിലാണ് ഡിഎ പരിഷ്കരിക്കാറുളളതെങ്കിലും കോവിഡ് ഇടവേളയ്ക്കു ശേഷം ജൂലൈ മാസത്തിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഡിഎ 34 ശതമാനമാണ്. സർക്കാർ ജീവനക്കാർക്ക് അവരുടെ ജീവിത ചെലവ് മെച്ചപ്പെടുത്തുന്നതിനായി നൽകുന്ന പണമാണ് ഡിയർനസ് അലവൻസ്.
Also Read: ബംഗ്ലാദേശ്: ഗോതമ്പിനായി റഷ്യയെ സമീപിക്കാനൊരുങ്ങുന്നു
Post Your Comments