KeralaLatest NewsNews

കനല്‍ചാട്ടത്തിനിടെ പത്ത് വയസുകാരൻ തീ കൂനയിലേക്ക് വീണു: സംഭവം ആലത്തൂരില്‍

ഇന്ന് പുലർച്ചെ അഞ്ചരമണിയോടുകൂടിയായിരുന്നു അപകടം

പാലക്കാട്: ആലത്തൂരില്‍ കനല്‍ചാട്ടത്തിനിടെ പത്ത് വയസ്സുകാരന് പരിക്കേറ്റു. കനല്‍ച്ചാട്ടം നടത്തുന്നതിനിടെ വിദ്യാർത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു. പാലക്കാട് ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. പൊങ്കല്‍ ഉത്സവത്തിനിടെ ഇന്ന് പുലർച്ചെ അഞ്ചരമണിയോടുകൂടിയായിരുന്നു അപകടം സംഭവിച്ചത്.

read also: സംസ്ഥാനത്ത് ഏത് ദിവസം വേണമെങ്കിലും ലോഡ് ഷെഡ്ഡിംഗ് ആരംഭിക്കും: മുന്നറിയിപ്പുമായി കെഎസ്ഇബി

സാരമായി പൊള്ളലേറ്റ കുട്ടിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരിക്ക് സാരമുള്ളതല്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button