Latest NewsKeralaNews

ബിജെപിയുടെ വലയില്‍ ഇനിയും കുറേ പേര്‍ കുടുങ്ങും, കോണ്‍ഗ്രസ് കണ്‍ഫ്യൂഷനില്‍: ഇ.പി ജയരാജന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ഇപ്പോള്‍ മുഴുവന്‍ കണ്‍ഫ്യൂഷനിലാണെന്ന പരിഹാസവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. സ്ഥാനാര്‍ത്ഥികളെ പോലും തീരുമാനിക്കാനാകാത്ത വിധം സംഘര്‍ഷഭരിതമാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. പലരും കോണ്‍ഗ്രസില്‍ നിന്ന് ചാടിക്കൊണ്ടിരിക്കുകയാണ് ഇന്നോ നാളെയോ മറ്റാരെങ്കിലും ചാടാന്‍ സാധ്യതയുണ്ട് എന്നും ജയരാജന്‍ കളിയാക്കി.

Read Also: കേരളത്തില്‍ ബിജെപി വളരാന്‍ തുടങ്ങുകയാണ്, ഇന്നല്ലെങ്കില്‍ നാളെ ബിജെപി കേരളത്തിലെ ഒന്നാമത്തെ പാര്‍ട്ടിയാകും:അനില്‍ ആന്റണി

കേരളത്തിലെ ഇടത് മുന്നണിക്ക് രണ്ടാഴ്ചക്ക് മുന്നേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന് ഏകീകരിച്ച് സ്ഥാനാര്‍ത്ഥി പട്ടിക ഉണ്ടാക്കാന്‍ പോലും കഴിഞ്ഞില്ല. ബോര്‍ഡുകളും ചുമരെഴുത്തുമെല്ലാം നടത്തി പിന്‍മാറേണ്ട അവസ്ഥയിലാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ബിജെപി വലിയ വല വീശിയിരിക്കുകയാണ്, പണം വീശിയാണ് ആളെ പിടിക്കുന്നത്, സിപിഎമ്മില്‍ നിന്ന് ആരും പോകില്ല, പാര്‍ട്ടി എന്തെങ്കിലും നടപടി എടുത്തവര്‍ ഒരു പക്ഷേ പോയേക്കും’, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button