Latest NewsNewsIndia

മദ്യപാനം തടഞ്ഞ ഭാര്യയെ ഭര്‍ത്താവ് ജീവനോടെ ചുട്ടുകൊന്നു

ബൈക്കിലെ പെട്രോള്‍ ഊറ്റിയെടുത്ത ശേഷം 40 കാരിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു

ലക്‌നൗ: മദ്യപാനം തടഞ്ഞ ഭാര്യയെ ഭര്‍ത്താവ് ജീവനോടെ ചുട്ടുകൊന്നു. ഉത്തര്‍ പ്രദേശിലെ ബുഡൗണിലാണ് സംഭവം. ബൈക്കിലെ പെട്രോള്‍ ഊറ്റിയെടുത്ത ശേഷം 40 കാരിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മരുമകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയുടെ വൃദ്ധയായ അമ്മയ്ക്കും പൊള്ളലേറ്റു.

Read Also: വിവാഹേതര ബന്ധത്തെ തുടർന്നുണ്ടായ തർക്കം: 28 കാരിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

ബുഡൗണിലെ നൈതുവ ഗ്രാമത്തിലാണ് സംഭവം. മുനീഷ് സക്‌സേന എന്ന ആളാണ് ഭാര്യ ഷാനോയെ ജീവനോടെ ചുട്ടുകൊന്നത്. ഇയാള്‍ മദ്യപാനത്തിന് അടിമയായിരുന്നുവെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് അലോക് പ്രിയദര്‍ശി. വ്യാഴാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ മുനീഷ് ഭാര്യ ഷാനോയുമായി വഴക്കിട്ടു. വീണ്ടും മദ്യപിക്കാന്‍ തുടങ്ങുന്നത് തടഞ്ഞതാണ് തര്‍ക്കത്തിന് കാരണം. വഴക്ക് രൂക്ഷമായതോടെ മുനീഷ് തന്റെ ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത് ഷാനോയുടെ മേല്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നും അലോക് പ്രിയദര്‍ശി പറഞ്ഞു.

മരുമകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുനീഷിന്റെ അമ്മ മുന്നി ദേവിയുടെ കൈക്ക് പൊള്ളലേറ്റു. ദമ്പതികളുടെ മക്കളായ സണ്ണി (8), അര്‍ജുന്‍ (5) എന്നിവരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ഷാനോയെയും മുന്നിദേവിയെയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പൊള്ളലേറ്റ ഷാനോയെ രക്ഷിക്കാനായില്ല. നിലവില്‍ ഒളിവിലുള്ള സക്സേനയെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button