![](/wp-content/uploads/2024/03/padmaja-modi.gif)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തനായ നേതാവാണെന്ന് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസിന് മികച്ച നേതൃത്വം ഇല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ചവറ്റുകൊട്ടയിലേക്ക് പോയെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപി പ്രവേശത്തിന് പിന്നാലെയാണ് പ്രതികരണം.
Read Also: ഉള്ളികര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്ത; കയറ്റുമതിയ്ക്ക് അനുമതി നല്‍കി കേന്ദ്രം
‘ആദ്യമായാണ് പാര്‍ട്ടി മാറുന്നത്. കോണ്‍ഗ്രസില്‍ സന്തോഷവതിയായിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും മറുപടിയുണ്ടായിരുന്നില്ല. എനിക്ക് സമാധാനപരമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തണമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മികച്ച നേതൃത്വം ഇല്ല. വര്‍ഷങ്ങളായി കോണ്‍ഗ്രസുമായി അകന്നുകഴിയുന്നു. മോദിജി ശക്തനായ നേതാവാണ്.’ പത്മജ വേണുഗോപാല്‍ പറഞ്ഞു.
‘തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിച്ചത് ആരാണെന്ന് കൃത്യമായി അറിയാം. എന്റെ പരാതി ചവറ്റുകൊട്ടയില്‍ പോയി. എന്നെ തോല്‍പ്പിച്ചയാളെ തന്നെ കോണ്‍ഗ്രസ് മണ്ഡലത്തില്‍ നിര്‍ത്തി. അവിടെയും ജോലി ചെയ്യാന്‍ കഴിയാതെയായി. എന്നെ വല്ലാതെ ദ്രോഹിച്ചു. തൃശൂരില്‍ പോലും പോകാന്‍ കഴിയാതെ ആയി. രാഷ്ട്രീയം അവസാനിപ്പിച്ചാലോ എന്ന് ആലോചിച്ചു. മോദിജിയുടെ രാഷ്ട്രീയം ആകര്‍ഷിച്ചു.’ എന്നും പത്മജ പറഞ്ഞു.
Post Your Comments