KeralaLatest NewsNews

പത്മജയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് സിപിഎം നേതാവ് പി ജയരാജന്‍

പെങ്ങള്‍ പോയി കണ്ട് സെറ്റായാല്‍ പിന്നാലെ ആങ്ങളയും പോകും'

കൊച്ചി: പത്മജയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് സിപിഎം നേതാവ് പി ജയരാജന്‍. പെങ്ങള്‍ പോയി കണ്ട് സെറ്റായാല്‍ പിന്നാലെ ആങ്ങളയും പോകുമെന്ന് ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പത്മജയുടെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരനെക്കൂടി പരിഹസിച്ചുകൊണ്ടുള്ളതാണ് പി ജയരാജന്റെ കുറിപ്പ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ സ്ഥാനാര്‍ത്ഥികളായിരുന്നു മുരളീധരനും ജയരാജനും.

Read Also:രാഷ്ട്രീയം നോക്കിയല്ല രക്തബന്ധം കണക്കാക്കേണ്ടത്, കെ മുരളീധരന് മറുപടി നല്‍കി പത്മജ

അതേസമയം, പത്മജ വേണുഗോപാലിനെ നിശിതമായി വിമര്‍ശിച്ച് കെ മുരളീധരന്‍ എംപി രംഗത്തെത്തി. ‘കോണ്‍ഗ്രസ് പാര്‍ട്ടി പത്മജയ്ക്ക് നല്‍കിയത് മുന്തിയ പരിഗണനയാണ്. പത്മജയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. പത്മജയെ എടുത്തതുകൊണ്ട് കാല്‍ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല. ഈ ചതിക്ക് തിരഞ്ഞെടുപ്പിലൂടെ പകരം ചോദിക്കും. കെ കരുണാകരനെ ചിതയിലേക്ക് എടുത്തപ്പോള്‍ പുതപ്പിച്ച ത്രിവര്‍ണ പതാക ഞങ്ങള്‍ക്കുള്ളതാണ്. കഷ്ടപ്പാട് അനുഭവിക്കാത്ത മക്കള്‍ക്ക് ഇത്തരം ദുഷ്ടബുദ്ധി തോന്നാം. വര്‍ക്ക് അറ്റ് ഹോം നടത്തുന്ന നേതാക്കള്‍ക്ക് ഇത്രയും സ്ഥാനം കൊടുത്താല്‍ പോരേ’, മുരളീധരന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button