Latest NewsKeralaNews

അതിരപ്പിള്ളി ജനവാസ മേഖലയിൽ വീണ്ടും ഭീതി വിതച്ച് കാട്ടാന ശല്യം

ആന ഇറങ്ങിയതിനാൽ ചാലക്കുടി-അതിരപ്പിള്ളി റോഡിലെ ഗതാഗതം നിലച്ചിരിക്കുകയാണ്

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ സാന്നിധ്യം. അതിരപ്പിള്ളി വൈറ്റിലപ്പാറയിലെ പത്തയാറിലാണ് കാട്ടാന ഇറങ്ങിയിരിക്കുന്നത്. നിരവധി ആളുകൾ താമസിക്കുന്ന ജനവാസ മേഖലയാണ് പത്തയാർ. പ്ലാന്റേഷൻ കോർപ്പറേഷന്റെ എണ്ണപ്പനതോട്ടത്തിൽ രണ്ട് കാട്ടാനകൾ തമ്പടിച്ചിട്ടുണ്ട്. ദീർഘകാലമായി ഇവിടെ കാട്ടാനശല്യം രൂക്ഷമാണ്. ജനവാസ മേഖലയിൽ കാട്ടാന എത്തിയതോടെ വനം വകുപ്പിന്റെ ആർആർടി സംഘം സ്ഥലത്തെത്തി.

ആന ഇറങ്ങിയതിനാൽ ചാലക്കുടി-അതിരപ്പിള്ളി റോഡിലെ ഗതാഗതം നിലച്ചിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ റോഡിൽ നിന്നും മാറ്റിയശേഷം ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആനയുള്ള സ്ഥലത്തുനിന്നും 300 മീറ്റർ അകലെ നിരവധി വീടുകളും പെട്രോൾ പമ്പുകളും ഉണ്ട്. കഴിഞ്ഞ ദിവസം അതിരപ്പള്ളിയിൽ ആനയുടെ ആക്രമണത്തെ തുടർന്ന് വയോധിക കൊല്ലപ്പെട്ടിരുന്നു.

Also Read: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു, രണ്ടാം ദിനവും ചരിത്രത്തിലെ പുതിയ ഉയരത്തിൽ

വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയ വത്സ എന്ന വയോധികയെയാണ് ആന ചവിട്ടി കൊലപ്പെടുത്തിയത്. വത്സയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. അതേസമയം, കോൺഗ്രസിന്റെ നേതൃത്വത്തിൽ അതിരപ്പിള്ളിയിൽ ഇന്ന് കരിദിനം ആചരിക്കുന്നതാണ്. കൂടാതെ, വത്സയോടുള്ള ആദരസൂചകമായി അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഇന്ന് അടച്ചിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button