തൃശൂര്‍: താൻ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകളും പ്രചാരണങ്ങളും തള്ളി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ഒരു ചാനലിന്റെ ചോദ്യത്തിന് തമാശയായി നൽകിയ ഉത്തരം ഇങ്ങനെ വിനയാകുമെന്ന് വിചാരിച്ചില്ലെന്ന് അവർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഇവരുടെ പ്രതികരണം.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഞാൻ ബിജെപി യിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു . എവിടെ നിന്നാണ ഇത് വന്നത് എന്ന് എനിക്കറിയില്ല .എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ് ,ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു
.അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന് , ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റു നാളെ കാര്യം എനിക്ക് എങ്ങിനെ പറയാൻ പറ്റും എന്ന് തമാശ ആയി പറഞ്ഞു .അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല.
Post Your Comments