പത്തനംതിട്ട: മണ്ഡല മഹോത്സവ കാലത്തും മറ്റും കോടികൾ വരുമാനം ലഭിക്കുന്ന ശബരിമലയിൽ പുതിയ നാണയം എണ്ണുന്ന മെഷീൻ വാങ്ങാനാരുങ്ങുന്നു. ശബരിമലയ്ക്ക് പുറമേ, കൂടുതൽ വരുമാനം ലഭിക്കുന്ന മുഴുവൻ ക്ഷേത്രങ്ങളിലും കാണിക്കയായി എത്തുന്ന നാണയങ്ങൾ തിട്ടപ്പെടുത്താൻ മെഷീൻ വാങ്ങാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ചില ഭക്തർ മെഷീൻ വഴിപാടായി നൽകുന്നതിന് താൽപ്പര്യമറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു.
മണ്ഡല കാലത്ത് ശബരിമലയിലെ കാണിക്ക വഞ്ചിയിൽ 11 കോടി രൂപയിലേറെ നാണയത്തുട്ടുകളാണ് എത്തിയത്. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മുഴുവൻ നാണയങ്ങളും എണ്ണിത്തിട്ടപ്പെടുത്താൻ ദേവസ്വം ബോർഡിന് സാധിച്ചത്. നാണയം എണ്ണുന്നതിനായി 500 ലേറെ ജീവനക്കാരെയാണ് ദേവസ്വം ബോർഡിന്റെ വിവിധ ക്ഷേത്രങ്ങളിൽ നിന്നായി നിയമിച്ചിരിക്കുന്നത്. നാണയം എണ്ണാൻ ആഴ്ചകൾ സമയം എടുക്കുന്നതിനാൽ ഭീമമായ ചെലവും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നാണയം എണ്ണുന്നതിനായി പുതിയ മെഷീൻ വാങ്ങുന്നത്.
Also Read: സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ലോകത്തിലെ ഏക ക്ഷേത്രം കേരളത്തിൽ
Post Your Comments