Latest NewsKeralaNews

‘പാൽക്കുടത്തിൽ തിന്മയുടെ കാളകൂട വിഷം പേറുന്ന നാലാം കിട ഊച്ചാളി സഖാവ്, കുട്ടികാലന്മാർക്ക് കൂട്ട് പോയ മുതു കാലൻ’: അഞ്‍ജു

കൊച്ചി: പൂക്കോട് വെറ്റിറനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ ഹാജരാക്കുന്ന സമയത്ത് മജിസ്ട്രേറ്റിനെ കാണാനായി അദ്ദേഹത്തിന്റെ വസതിയിൽ പോയവരിൽ സി.പി.എം നേതാവും കൽപ്പറ്റ മുൻ എം.എൽ.എയുമായ സി.കെ. ശശീന്ദ്രനും ഉണ്ടായിരുന്നു. ഇദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയകളിൽ വിമർശനം ശക്തമാകുന്നു. കുട്ടികാലന്മാർക്ക് കൂട്ട് പോയ മുതു കാലൻ എന്നാണ് എഴുത്തുകാരി അഞ്‍ജു പാർവതി പരിഹസിക്കുന്നത്. പാൽക്കുടത്തിൽ തിന്മയുടെ കാളകൂട വിഷം പേറുന്ന വെറും നാലാം കിട ഊച്ചാളി സഖാവിന് അപ്പുറം ഒന്നുമില്ല ഈ മുതുകാലൻ എന്ന് പൊതുസമൂഹം ഇപ്പോൾ തിരിച്ചറിയുന്നുവെന്ന് പറയുകയാണ് അഞ്ജു പാർവതി പ്രഭീഷ്.

അഞ്‍ജു പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

കാലിൽ ചെരുപ്പിടാത്ത നന്മയുടെ നിറകുടം ആയ ഈ പാൽക്കാരൻ സഖാവിന്റെ അപദാനങ്ങൾ ഏറ്റുപ്പാടിയ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു എന്നത് ആത്മനിന്ദയോടെ ഓർക്കുന്നു. സഖാക്കളേ, ലാളിത്യത്തിൽ നിങ്ങൾ ഇയാളെ മാതൃകയാക്കണം എന്നാണ് അന്ന് എഴുതിയത്. അത്രമേൽ പി ആർ വർക്ക് കൊണ്ട് മഹോന്നതരിൽ മഹോന്നതൻ ആയി ഇങ്ങോരെ ഉയർത്തിക്കാട്ടിയിരുന്നു മാധ്യമങ്ങൾ പോലും. ആ ക്യാപ്‌സ്യൂൾ അറിയാതെ വിഴുങ്ങിപ്പോയ ഞാൻ ഇന്ന് അത് ഓർത്ത് ഓക്കാനിക്കുന്നു!!

കുട്ടികാലന്മാർക്ക് കൂട്ട് പോയ മുതു കാലൻ!! പാൽക്കുടത്തിൽ തിന്മയുടെ കാളകൂട വിഷം പേറുന്ന വെറും നാലാം കിട ഊച്ചാളി സഖാവിന് അപ്പുറം ഒന്നുമില്ല ഈ മുതുകാലൻ എന്ന് പൊതു സമൂഹം ഇപ്പോൾ തിരിച്ചറിയുന്നു. 2016 മുതൽ 2021 വരെ ജനങ്ങൾക്കുവേണ്ടി MLA ആയിരുന്ന ഇയാൾ അസ്സൽ ഒരു കൊലയാളി കൂട്ടിക്കൊടുപ്പുക്കാരൻ മാത്രമായിരുന്നു. എങ്ങനെ തോന്നിയെടോ മുതുകാലാ ഒരു കൊച്ചു പയ്യനെ തച്ചുടച്ചു കൊന്ന കാട്ടാളന്മാർക്ക് സുരക്ഷയുടെ തണൽ കുട പിടിച്ച് കൊടുക്കാൻ??അയാൾ മെമ്പർ ഓഫ് ലെജിസ്ലേറ്റിവ് അസംബ്ലി ആയിരുന്നില്ല, മറിച്ച് വെറും മലരൻ ഓഫ് ലെജിസ്ലേറ്റിവ് അസംബ്ലി ആയിരുന്നു.

കമ്മികളിൽ നല്ല കമ്മി, മനസാക്ഷി ഉള്ള കമ്മി, നന്മ കമ്മി എന്നിങ്ങനെ ഉള്ള തരം തിരിവേ ഇല്ലെന്ന് പൊതുസമൂഹമേ നിങ്ങൾ തിരിച്ചറിയുക. ഉള്ളത് അപ്പാടെ ഇത്തരം വിഷ ജീവികൾ മാത്രം. പി ആർ പാണന്മാർ പാടിപ്പുകഴ്ത്തിയ നന്മയുടെയും ലാളിത്യത്തിന്റെയും ഹോൾസെയിൽ ഡീലർ ദേ ഇത് പോലുള്ള കാലന്മാരിൽ നിന്നും അച്ചാരം വാങ്ങുന്നവൻ ആണെങ്കിൽ ബാക്കി ഉള്ള അവറ്റോൾ എന്തായിരിക്കും എന്ന് ഓർത്ത് വച്ചേക്കുക. എന്തായാലും ചെരുപ്പിടാത്ത ഈ മുതുകാലനെ കണ്ടം വഴി ഓടിച്ച ആ ജഡ്ജിന് ബിഗ് സല്യൂട്ട് ??

അരിയും വാങ്ങി നടന്നു പോകുന്ന ചെരുപ്പ് ഇടാത്ത ശശീന്ദ്രൻ സഹാവ്, ഓട്ടോയിൽ യാത്ര ചെയ്യുന്ന പാവം പാവം ചെരുപ്പ് ഇടാത്ത സഹാവ്, കറവക്കാരൻ നന്മയുടെ പാൽക്കുടം സഹാവ് ഇത്യാദി പി ആർ വർക്ക് അപദാനങ്ങൾ അറിയാതെ വിഴുങ്ങിപ്പോയ പൊതുസമൂഹം ഒരൊറ്റ വാക്ക് കൊണ്ട് ഇയാളെ അടയാളപ്പെടുത്തട്ടെ – കാലന്മാരുടെ ഏജന്റ്!!!

shortlink

Related Articles

Post Your Comments

Related Articles


Back to top button