Latest NewsIndiaNews

സുഷമ സ്വരാജിന്റെ മകള്‍ കന്നിയങ്കത്തിന്, ഡല്‍ഹിയില്‍ മത്സരിക്കും

ന്യൂഡല്‍ഹി: കന്നിയങ്കത്തിന് ഇറങ്ങാന്‍ മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജ്. ഇന്ന് പുറത്തിറങ്ങിയ ബിജെപിയുടെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയിലാണ് ന്യൂ ഡല്‍ഹി ലോക്‌സഭാ സീറ്റില്‍ ബാന്‍സുരി സ്വരാജ് ഇടംനേടിയത്. സ്വര്‍ഗത്തിലിരുന്ന് തന്റെ അമ്മ അനുഗ്രഹിക്കുമെന്ന് ഉറപ്പാണെന്നും അമ്മയുടെ പാരമ്പര്യം നിലനിര്‍ത്തുമെന്നുമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയുള്ള ബാന്‍സുരിയുടെ പ്രതികരണം.

‘അമ്മയുടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകുമെന്ന് അറിയാം. എന്നാല്‍ ഇത് ബാന്‍സുരി സ്വരാജിന്റെ മാത്രം നേട്ടമല്ല, ഡല്‍ഹിയിലെ ഓരോ ബിജെപി പ്രവര്‍ത്തകന്റെയും നേട്ടമാണ്’. ബാന്‍സുരി പറഞ്ഞു. നിയമ വിദഗ്ധയായ ബാന്‍സുരി ബിജെപിയുടെ നിയമ സെല്‍ കോ കണ്‍വീനര്‍ കൂടിയാണ്. 2007ല്‍ ബാര്‍ കൗണ്‍സില്‍ അംഗമായ ബാന്‍സുരി 15 വര്‍ഷമായി അഭിഭാഷകയായി പ്രവര്‍ത്തിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button