തൃശ്ശൂർ: നിയന്ത്രണം തെറ്റിയ ബൈക്ക് ബസിലടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് സ്വദേശി ജെറിൻ (18), വില്ലടം സ്വദേശി ഊക്കൻസ് വീട്ടിൽ സൂര്യ (17) എന്നിവരാണ് അപകടത്തിൽ മരിച്ചത്. മിനി വാനിൽ ഇടിച്ച ബൈക്ക് നിയന്ത്രണം തെറ്റിയതോടെ എതിരെ വന്ന ബസിലും ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ച് വീണ യുവാക്കൾ ബസിനടിയിൽ അകപ്പെടുകയായിരുന്നു. പറവട്ടാനി ഫോറസ്റ്റ് ഓഫീസിന് സമീപത്ത് വച്ചാണ് അപകടം നടന്നത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്കൂൾ വിദ്യാർത്ഥികളെ കയറ്റി പോയിരുന്ന മിനിവാൻ ഇട റോഡിൽ നിന്ന് പെട്ടെന്ന് തിരിഞ്ഞതോടെ ബൈക്കിനെ തട്ടുകയായിരുന്നു. ഇതോടെ, നിയന്ത്രണം തെറ്റിയ ബൈക്ക് എതിരെ വന്ന ബസൈലേക്ക് ഇടിച്ചു. തൃശ്ശൂർ-പീച്ചി ഡാം റൂട്ടിൽ സർവീസ് നടത്തുന്ന അമ്മ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Also Read: നഗര മധ്യത്തിലെ ഹോട്ടലിൽ വൻ പൊട്ടിത്തെറി, ജീവനക്കാരന്റെ ബാഗിൽ നിന്നും സ്ഫോടക വസ്തു കണ്ടെടുത്തു
Post Your Comments