ബെംഗളൂരു: നഗര മധ്യത്തിലെ ഹോട്ടലിൽ വച്ച് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. അപകടത്തിൽ ഹോട്ടലിലെ ജീവനക്കാർക്ക് നാല് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് പൊട്ടിത്തെറി നടന്നത്. ബെംഗളൂരു നഗരത്തിലെ ബ്രൂക്ക് ഫീൽഡ് ഏരിയയിലെ രാമേശ്വരം കഫേയിലായിരുന്നു അപകടം. ഹോട്ടലിലെ ജീവനക്കാരിൽ ഒരാളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുവാണ് പെട്ടെന്ന് പൊട്ടിത്തെറിച്ചത്. ഇയാളുടെ ബാഗിൽ നിന്നും സ്ഫോടക വസ്തു കണ്ടെത്തിയിട്ടുണ്ട്.
ഹോട്ടലിലെ 3 ജീവനക്കാർക്കും, ഭക്ഷണം കഴിക്കാനെത്തിയ ഒരാൾക്കുമാണ് പരിക്കേറ്റത്. ഇവരുടെ നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും, സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി. ബെംഗളൂരു നഗരത്തിലെ തിരക്കേറിയതും അതിപ്രശസ്തവുമായ ഹോട്ടലുകളിൽ ഒന്നാണ് രാമേശ്വരം കഫേ.
Post Your Comments