മലപ്പുറം: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും കാമുകനും അയാളുടെ ബന്ധുക്കളും പൊലീസ് കസ്റ്റഡിയിൽ. തമിഴ്നാട് സ്വദേശികളാണ് പ്രതികൾ. ഇവർ മൂന്നുമാസം മുമ്പാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. മലപ്പുറം തിരൂരിലാണ് സംഭവം.
തമിഴ്നാട് കടലൂർ സ്വദേശിനി ശ്രീപ്രിയ ഭർത്താവിനെ ഉപേക്ഷിച്ച് നെയ്വേലി സ്വദേശിയായ കാമുകൻ ജയസൂര്യനൊപ്പം മൂന്നു മാസം മുൻപാണ് തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാൾ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറത്തായത്. കുട്ടിയെവിടെ എന്ന ചോദ്യത്തിന് പരസ്പരവിരുദ്ധമായ മറുപടി ആണ് ഇവർ നൽകിയത്. പിന്നീട് കൊലപ്പെടുത്തി എന്നും പറഞ്ഞു.
കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതികളെ തിരൂർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നു. എന്നാൽ കൊലപ്പെടുത്തിയതാണോ അതോ കുട്ടിയെ മറ്റാർക്കെങ്കിലും വിറ്റതാണോ എന്നാണു പോലീസ് അന്വേഷിക്കുന്നത്. അതേസമയം, കൊലപാതകത്തിൽ യുവതിയുടെ കാമുകന്റെ പിതാവിനും മാതാവിനും പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments