KeralaLatest NewsNews

കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടത്തിനൊപ്പം തൊപ്പിയും ടൈയും കണ്ടെത്തി, മരിച്ചത് പുരുഷന്‍

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചു. അസ്ഥികൂടത്തിനൊപ്പം തൊപ്പി, ടൈ, റീഡിംഗ് ഗ്ലാസ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. അസ്ഥികൂടം പുരുഷന്റേതാണെന്നും തൂങ്ങി മരിച്ചതാണെന്നുമാണ് പൊലീസ് നിഗമനം. ഏറെ നേരം നീണ്ട മുന്നൊരുക്കത്തിനൊടുവില്‍ സാഹസികമായാണ് 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ പൊലീസും അഗ്‌നിരക്ഷാ സേനാംഗങ്ങളും ഇറങ്ങി അസ്ഥികൂടം പുറത്തെടുത്തത്. ഫോറന്‍സിക് വിദഗ്ധരും പരിശോധനയ്ക്കായി ടാങ്കിനുളില്‍ ഇറങ്ങിയിരുന്നു.

Read Also: ഹിമാലയൻ മലനിരകൾ പോലും വരൾച്ചയുടെ വക്കിലെത്തും; കാരണം ഇത്, ഞെട്ടിപ്പിക്കുന്ന പഠന റിപ്പോർട്ട് ഇങ്ങനെ

ഇന്നലെയാണ് ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

ക്യാമ്പസിലെ ജീവനക്കാര്‍ പ്രദേശം ശുചീകരിക്കാനെത്തിയപ്പോഴാണ് വാട്ടര്‍ ടാങ്കിന്റെ മാന്‍ഹോള്‍ വഴി അസ്ഥികൂടം കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കഴക്കൂട്ടം പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. 20 അടി താഴ്ചയിലായിരുന്നു അസ്ഥികൂടമുണ്ടായിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button