Latest NewsIndiaNews

നിയന്ത്രണംവിട്ട പിക്ക് ആപ്പ് വാൻ മറിഞ്ഞു, 14 പേർക്ക് ദാരുണാന്ത്യം

ദിൻഡോരി ജില്ലയിലെ ബദ്ജർ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്

ഭോപ്പാൽ: മധ്യപ്രദേശിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞു. ഇന്ന് പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. വാനിൽ ഉണ്ടായിരുന്ന 14 പേർ തൽക്ഷണം മരിച്ചു. 21 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ദിൻഡോരി ജില്ലയിലെ ബദ്ജർ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. ദേവാരി ഗ്രാമത്തിലെ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്ന ഗ്രാമീണർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ദിൻഡോരി കളക്ടർ വികാസ് മിശ്രയും, പോലീസ് സൂപ്രണ്ടും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ സമീപത്തെ കമ്മ്യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ സംസ്ഥാന മന്ത്രി സമ്പതി ഔകെ ദിൻഡോരിയിൽ ഉടൻ എത്തിച്ചേരുന്നതാണ്.

Also Read: സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ വില നിലവാരം

shortlink

Related Articles

Post Your Comments

Related Articles


Back to top button