വിശാഖപട്ടണം: ബൈജൂസ് ആകാശ് ട്യൂഷന്‍ സെന്ററില്‍ വന്‍ തീപിടിത്തം. വിശാഖപട്ടണത്തെ ഗാജുവാകയിലുള്ള ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീ പടര്‍ന്നത്. സ്ഥാപനത്തിലെ എല്ലാ ഉപകരണങ്ങളും കത്തി നശിച്ചു. രണ്ടാം നിലയില്‍ നിന്ന് പടര്‍ന്ന തീ മൂന്നാം നിലയിലേക്കും പടരുകയായിരുന്നു. മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷണശാലയ്ക്കും അഗ്‌നിബാധയില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Read Also: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥിന്റെ മരണം: ആറ് പേര്‍ പൊലീസ് കസ്റ്റഡിയില്‍
സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നാണ് വിവരം. ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്. വിവരം അറിഞ്ഞതിന് പിന്നാലെ സംഭവ സ്ഥലത്ത് എത്തിയ അഗ്‌നിരക്ഷാ സേന ഏറെനേരം പാടുപെട്ടാണ് തീയണച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇഡി നടപടികള്‍ കടുപ്പിച്ചതോടെ ബൈജൂസ് ആപ്പിന്റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രന്‍ ഇന്ത്യ വിട്ടെന്നാണ് സൂചന.
Post Your Comments