Latest NewsKeralaNews

‘ട്രംപിന് ഭാര്യയുടെ പേര് ഓര്‍മ്മയില്ല’, എതിരാളിയുടെ മാനസിക നില ചോദ്യം ചെയ്ത് ജോ ബൈഡന്‍

വാഷിങ്ടണ്‍: തന്റെ മാനസിക നിലയെ കുറിച്ചുള്ള ആശങ്കകള്‍ പല കോണില്‍ നിന്നായി ഉയരുന്നതിനിടെ ഡൊണാള്‍ഡ് ട്രംപിനും തെറ്റുപറ്റിയിട്ടുണ്ടെന്ന വാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. എന്‍ബിസിയുടെ ലൈറ്റ് നൈറ്റ് വിത്ത് സേത്ത് മെയേഴ്‌സ് എന്ന പരിപാടിയില്‍, ട്രംപ് അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് തെറ്റായാണ് വിളിച്ചതെന്ന് ബൈഡന്‍ ആരോപിച്ചു.

Read Also: ശബരിമല മേല്‍ശാന്തി മലയാളി ബ്രാഹ്മണന്‍ ആയിരിക്കണമെന്ന വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹർജി തള്ളി

ട്രംപ് ഭാര്യയെയാണോ അതോ മുന്‍ സഹായിയെയാണോ വിളിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ മുന്‍ പ്രസിഡന്റിന്റെ ആശയങ്ങള്‍ കാലഹരണപ്പെട്ടുവെന്നതാണ് പ്രധാന വിഷയമെന്നും ബൈഡന്‍ പറഞ്ഞു. ‘നിങ്ങള്‍ അപ്പുറത്തുള്ളയാളെ നോക്കൂ, അദ്ദേഹം എന്റെ അത്രതന്നെ പ്രായമുള്ളയാളാണ്, പക്ഷേ അദ്ദേഹത്തിന് സ്വന്തം ഭാര്യയുടെ പേര് ഓര്‍മ്മയില്ലെന്നത് ഒരു കാര്യം. ആശയം കാലഹരണപ്പെട്ടുവെന്നതാണ് രണ്ടാമത്തെ കാര്യം’; ജോ ബൈഡന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button