തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. പാസഞ്ചർ ട്രെയിനുകളുടെ നിരക്കുകൾ കുത്തനെ കുറച്ചിരിക്കുകയാണ്. പാസഞ്ചർ ടിക്കറ്റ് നിരക്കുകളിൽ 40 ശതമാനം മുതൽ 50 ശതമാനം വരെയാണ് കുറച്ചിട്ടുള്ളത്. അൺ റിസർവ്ഡ് ആപ്പിൽ പാസഞ്ചർ ട്രെയിനുകൾ തിരിച്ചെത്തിയതോടെയാണ് റെയിൽവേയുടെ പുതിയ മാറ്റം. ഇനി മുതൽ പാസഞ്ചർ ട്രെയിനുകളിൽ ബഡ്ജറ്റിൽ ഒതുങ്ങുന്ന നിരക്കിൽ യാത്ര ചെയ്യാനാകും.
പാസഞ്ചർ ട്രെയിനുകളുടെ മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയാണ്. പാസഞ്ചർ എന്നാണ് പേരെങ്കിലും മിനിമം ചാർജ് 30 രൂപ വരെ ഈടാക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്കുകൾ 10 രൂപയാക്കി കുറച്ചിരിക്കുന്നത്. യുടിഎസ് ആപ്പിലും ടിക്കറ്റ് നിരക്കുകൾ പുനക്രമീകരിച്ചിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷമാണ് പാസഞ്ചർ, മെമു ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചത്. നിരക്കുകൾ പഴയ പടി ആയതോടെ ഹ്രസ്വദൂര നിരക്കുകളും ആനുപാതികമായി കുറയുന്നതാണ്. കഴിഞ്ഞ ദിവസം നോർത്തേൺ റെയിൽവേയും നിരക്കുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു.
Also Read: പേടിഎമ്മിൽ നാടകീയ രംഗങ്ങൾ! ചെയർമാൻ സ്ഥാനത്തുനിന്ന് പടിയിറങ്ങി വിജയ് ശേഖർ ശർമ
Post Your Comments