Latest NewsKeralaNews

ബസുകളുടെ മത്സരയോട്ടം, കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: ബസുകളുടെ മത്സരയോട്ടത്തിനിടെ, കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. സ്വകാര്യ ബസിനെ മറികടക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.

Read Also: ആഴക്കടലിലെ അതിമനോഹര ദൃശ്യങ്ങൾ ആസ്വദിച്ച് പ്രധാനമന്ത്രി: ചിത്രങ്ങൾ വൈറലാകുന്നു

രാവിലെ കൊണ്ടോട്ടി ബസ്റ്റാന്റിന് സമീപമാണ് സംഭവം അപകടം ഉണ്ടായത്. കോഴിക്കോട് പാലക്കാട് റൂട്ടിലെ കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ഇതേ റൂട്ടിലെ സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയാണ് അപകടം. വലതുവശം ചേര്‍ന്ന് പോവുകയായിരുന്ന ബസിനെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറില്‍ കയറി. ബസ് വളക്കാനുള്ള ശ്രമത്തിനിടെ മറിഞ്ഞു. രാവിലെ റോഡില്‍ വലിയ തിരക്കില്ലാഞ്ഞത് വന്‍ ദുരന്തം ഒഴിവായി.

നിസ്സാര പരിക്കേറ്റ യാത്രക്കാര്‍ ചികിത്സ തേടി മടങ്ങി. ഈ പാതയില്‍ ബസുകളുടെ മത്സരയോട്ടവും അപകടവും നിത്യ കാഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് അല്‍പനേരം നഗരത്തില്‍ ഗതാഗത കുരുക്കുണ്ടായി. സംഭവത്തെക്കുറിച്ച് കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button