വയനാട് ജില്ലയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങിയതായി സൂചന. മുള്ളൻകൊല്ലിയിലാണ് കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്തെ പശുക്കിടാവിനെയും കടുവ പിടികൂടിയിട്ടുണ്ട്. തൊഴുത്തിൽ നിന്ന് 100 മീറ്റർ മാറി പാടത്താണ് പശുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മുള്ളൻകൊല്ലിയിലെ തോമസിന്റെ ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ പിടിച്ചത്.
രാവിലെ പള്ളിയിലേക്ക് പോയവരും കടുവയെ കണ്ടെന്ന് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസമായി മുള്ളൻകൊല്ലി മേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ട്. വനം വകുപ്പ് കൂട് വെച്ചിട്ടുണ്ടെങ്കിലും കടുവയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ദിവസങ്ങൾക്കു മുൻപ് കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉള്ള ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയിരുന്നു.
Also Read: തെരഞ്ഞെടുപ്പിനെ പൊങ്കാലയിടുന്നതുമായി കൂട്ടിവായ്ക്കരുത്: സുരേഷ് ഗോപി
വയനാട് ജില്ലയുടെ ജനവാസ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമായതോടെ നാട്ടുകാരിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം, ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്‌ന കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് കർണാടക വനം വകുപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്.
Post Your Comments