Latest NewsNewsTechnology

കോടികൾ സമ്മാനത്തുകയുള്ള കേരള ലോട്ടറികൾ! ഇൻസ്റ്റഗ്രാമിൽ പുതുരീതി പയറ്റാനൊരുങ്ങി തട്ടിപ്പ് സംഘം, മുന്നറിയിപ്പ്

പണമടയ്ക്കുന്നവർക്ക് ലോട്ടറിയുടെ ഫോട്ടോയാണ് അയച്ചു നൽകുന്നത്.

യുവതലമുറയ്ക്കിടയിൽ ഏറെ ഹരമായി മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. മറ്റ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് ഇൻസ്റ്റഗ്രാമിൽ താരതമ്യേന തട്ടിപ്പുകൾ നടക്കുന്നത് കുറവാണ്. എന്നാൽ, ഈ സാധ്യത മുന്നിൽ കണ്ട് പുതുരീതി പയറ്റുകയാണ് തട്ടിപ്പ് സംഘം. അനധികൃത ലോട്ടറി വിൽപ്പനയിലൂടെയാണ് പ്രവാസികളടക്കമുള്ളവരിൽ നിന്നും പണം കൈപ്പറ്റുന്നത്. കോടികൾ സമ്മാനമടിക്കുമെന്ന് സ്വപ്നം കണ്ട് ഇൻസ്റ്റഗ്രാം വഴി കേരള ലോട്ടറി വാങ്ങി പണം നഷ്ടമാകുന്ന നിരവധി കേസുകളാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പണമടയ്ക്കുന്നവർക്ക് ലോട്ടറിയുടെ ഫോട്ടോയാണ് അയച്ചു നൽകുന്നത്. പലർക്കും ഒരേ ടിക്കറ്റ് തന്നെയാണ് വിൽക്കുന്നതും. ടിക്കറ്റുകൾ കൊറിയറിലോ തപാലിലോ അയച്ചു നൽകാമെന്നാണ് വാഗ്ദാനം. എന്നാൽ, സമ്മാനം അടിച്ചാൽ വാങ്ങിയ ആളെ ബ്ലോക്ക് ചെയ്ത് തട്ടിപ്പുകാർ മുങ്ങും. അയൽ സംസ്ഥാനക്കാരാണ് തട്ടിപ്പിന് ഇരയാകുന്നതിൽ ഭൂരിഭാഗവും. ടിക്കറ്റിന്റെ ഫോട്ടോ കാണിച്ചാൽ ലോട്ടറി വകുപ്പ് സമ്മാനവും നൽകില്ല. നേരത്തെ ബമ്പർ ടിക്കറ്റുകളായിരുന്നു ഇത്തരത്തിൽ വിൽപ്പന നടത്തിയിരുന്നത്. ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതോടെ പ്രതിദിന നറുക്കെടുപ്പ് നടത്തുന്ന ടിക്കറ്റുകളും ഇത്തരത്തിൽ വിൽപ്പനയ്ക്കായി എത്തിയിട്ടുണ്ട്. അവസാന നാലക്കം ഒരുപോലെ വരുന്ന 12 ടിക്കറ്റിന്റെ സെറ്റിന് 450 രൂപയാണ് വില. ഇത്തരത്തിലുള്ള തട്ടിപ്പ് സംഘം സജീവമായതിനാൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read:കോളേജില്‍ പോയ 19കാരിയെ കാണാതായി, അവസാനം കണ്ടത് യൂണിഫോമില്‍: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button