Latest NewsCinemaBollywoodNewsEntertainment

അവരെ കൊന്നത് മനീഷ പറഞ്ഞതിനാൽ! പണവും നൽകി; വെളിപ്പെടുത്തി അധോലോക നേതാവ്

ബോളിവുഡിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് മനീഷ കൊയ്‌രാള. ഇന്ന് അഭിനയത്തില്‍ സജീവമല്ലെങ്കിലും ഒരുകാലത്ത് ബോളിവുഡില്‍ ഏറ്റവും തിരക്കുള്ള നായികയായിരുന്നു മനീഷ. ദിൽസേ, ബോംബെ എന്നീ ചിത്രങ്ങൾ മാത്രം മതി മനീഷ എന്ന നടിയെ എക്കാലവും ഓർത്തിരിക്കാൻ. ഒരുകാലത്ത് മനീഷയ്ക്ക് മുൻപിൽ പലവിധ പ്രതിസന്ധികളും ഉയർന്നു വന്നിരുന്നു. കരിയറിലെ പ്രതിസന്ധികള്‍ക്ക് പുറമെ ക്യാന്‍സറിനേയും മനീഷയ്ക്ക് അതിജീവിക്കേണ്ടി വന്നിട്ടുണ്ട് എന്നതാണ് വസ്തുത.

2012 ലായിരുന്നു മനീഷയ്ക്ക് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. അമേരിക്കയിലായിരുന്നു മനീഷ ക്യാന്‍സറിനുള്ള ചികിത്സ നേടിയത്. മനീഷയുടെ കരിയറിന്റെ പീക്കില്‍ നേരിട്ട വലിയ ആരോപണങ്ങളില്‍ ഒന്നായിരുന്നു അധോലോകന്‍ നായകന്‍ അബു സലീം നടത്തിയ പ്രസ്താവന. മനീഷയുടെ മുന്‍ സെക്രട്ടറി അജിത്ത് ദീവാനി, നിര്‍മാതാവ് മുകേഷ് ദഗാല്‍ എന്നിവരുടെ കൊലപാതകം വലിയ ചര്‍ച്ചയായിരുന്നു. അബു സലിമിന്റെ ആളുകളായിരുന്നു ഇരുവരേയും കൊലപ്പെടുത്തിയത്. 1997 ലാണ് മുകേഷ് ദഗാല്‍ കൊല്ലപ്പെടുന്നത്. 2000 ല്‍ അജിത്ത് ദീവാനിയും കൊല്ലപ്പെട്ടു. 2006 ലാണ് ഈ കൊലപാതങ്ങള്‍ സംബന്ധിച്ച ചില വിവരങ്ങൾ അബു സലിം പുറത്തുവിടുന്നത്. ഇത് മനീഷയ്ക്ക് എതിരായിരുന്നു.

മനീഷയുടെ ആവശ്യ പ്രകാരമായിരുന്നു താൻ അജിത്ത് ദീവാനിയെയും മുകേഷ് ദഗാലിനേയും കൊലപ്പെടുത്തിയതെന്നായിരുന്നു അബു സലിം ആരോപിച്ചത്. ഇതിനായി പണം നല്‍കിയിട്ടുണ്ടെന്നും അബു സലിം ആരോപിച്ചു. ചോട്ടാ രാജന്‍ എന്ന ഗ്യാങ്സ്റ്ററിന്റെ സഹായത്തോടെയാണ് മനീഷ മുഗേഷ് ദഗലിനെ വകവരുത്തിയത്, ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനായ അനീസ് ഇബ്രാഹിം ആണ് മനീഷയ്ക്ക് വേണ്ടി അജിത്ത് ദീവാനിയെ വകവരുത്തിയതെന്നും അബു സലീം അന്ന് ആരോപിച്ചു. ഇത് വൻ വിവാദങ്ങൾക്ക് വഴി തെളിച്ചു. അബു സലിമിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെയാണ് മനീഷ ഈ വിവാദത്തില്‍ നിന്നും രക്ഷപ്പെടുന്നത്.

shortlink

Post Your Comments


Back to top button