ThiruvananthapuramKeralaLatest NewsNews

ആറ്റുകാൽ പൊങ്കാല: തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചു

പൊങ്കാലയിടാൻ വരുന്ന ഭക്തർ വാഹനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചു. ഇന്ന് രാത്രി 8 മണി വരെയാണ് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഹെവി വാഹനങ്ങൾ, കണ്ടെയ്നറുകൾ, ചരക്ക് വാഹനങ്ങൾ മുതലായവ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും, റോഡുകളിൽ പാർക്ക് ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പൊങ്കാലയിടാൻ വരുന്ന ഭക്തർ വാഹനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ. കൂടാതെ, പൊങ്കാല അടുപ്പുകൾക്ക് സമീപം വാഹനം പാർക്ക് ചെയ്യാൻ പാടുള്ളതല്ല. ഗതാഗത തടസ്സമോ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന തരത്തിൽ വാഹനം പാർക്ക് ചെയ്യുകയാണെങ്കിൽ, യാതൊരു മുന്നറിയിപ്പുമില്ലാതെ റിക്കവറി വാഹനം ഉപയോഗിച്ച് അവ നീക്കം ചെയ്യുന്നതാണ്. പൊങ്കാല അർപ്പിച്ചു മടങ്ങുന്ന ഭക്തരുടെ വാഹനങ്ങൾ പ്രത്യേക സ്ഥലത്ത് നിർത്തി പാനീയങ്ങൾ വിതരണം ചെയ്യുന്നത് അനുവദിക്കുന്നതല്ല.

ഇന്ന് ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്ന കിള്ളിപ്പാലം -പാടശ്ശേരി – ചിറപ്പാലം ബണ്ട് റോഡ്, അട്ടക്കുളങ്ങര- മണക്കാട്- മാർക്കറ്റ് റോഡ്, അട്ടക്കുളങ്ങര – കമലേശ്വരം റോഡ്, കമലേശ്വരം – വലിയപള്ളി റോഡ്, കൊഞ്ചിറവിള – ആറ്റുകാൽ റോഡ്, ചിറമുക്ക് -ഐരാണിമുട്ടം റോഡ് , കിള്ളിപ്പാലം -അട്ടക്കുളങ്ങര റോഡ്, അട്ടക്കുളങ്ങര – ഈഞ്ചക്കൽ റോഡ്, വെട്ടിമുറിച്ച കോട്ട – പടിഞ്ഞാറേകോട്ട റോഡ് , മിത്രാനന്ദപുരം – ശ്രീകണ്ഠേശ്വരം, പഴവങ്ങാടി – സെൻട്രൽ തിയറ്റർ റോഡ്, പഴവങ്ങാടി – എസ്പി ഫോർട്ട് ഹോസ്പിറ്റൽ റോഡ്, മേലേ പഴവങ്ങാടി – പവർഹൗസ് റോഡ്, തകരപ്പറമ്പ് റോഡ്, ശ്രീകണ്ഠേശ്വരം- പുന്നപുരം റോഡ്, കൈതമുക്ക് വഞ്ചിയൂർ റോഡ്, വഞ്ചിയൂർ – പാറ്റൂർ റോഡ്, വഞ്ചിയൂർ – നാലുമുക്ക് റോഡ്, ഉപ്പിടാംമൂട് – ചെട്ടിക്കുളങ്ങര- ഓവർ ബ്രിജ് റോഡ്, കുന്നുംപുറം – ഉപ്പിടാംമൂട് റോഡ്, ഐരാണിമുട്ടം- കാലടി- മരുതൂർക്കടവ് റോഡ്, ചിറമുക്ക് -ചെട്ടിക്കവിളാകം- കൊഞ്ചിറവിള ബണ്ട് റോഡ് തുടങ്ങിയ റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

Also Read: ബേലൂർ മഗ്‌ന കേരളത്തിലേക്ക് വരുന്നത് തടയും: ഉറപ്പുനൽകി കർണാടക വനം വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button